ഒഡീഷ മുൻമുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു

ഒഡീഷ മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഒഡീഷയിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് ഹേമാനന്ദ. മുമ്പ് രണ്ടു തവണ ഒഡീഷയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. 2009 ൽ ഒഡീഷയിലെ സുന്ദർഗഢ് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി യായി തെരഞ്ഞെടുക്കപ്പെട്ടു.

ബിശ്വാലിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും അനുശോചനമറിയിച്ചു. നീണ്ട കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ബിശ്വാലിന് ഒരുപാട് കാലം ജനങ്ങളെ സേവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here