ആഘോഷമായി കോട്ടയം കൈപ്പുഴ മാക്കോത്തറ – നൂറുപറ പാടശേഖരത്തിൽ കൊയ്ത്ത് ഉത്സവം.ഇരുനൂറ്റി മൂപ്പത്തിയഞ്ച് കർഷകരുടെ ഏറെ നാളത്തെ സ്വപ്നമാണ് പൂവണിഞ്ഞത്.കർഷക തൊഴിലാളികൾക്ക് ആവേശമേകി മന്ത്രി വി.എൻ വാസവൻ കൊയ്ത്തുത്സവത്തിനെത്തി.
നൂറുമേനി വിളവിൻ്റെ സന്തോഷത്തിലാണ് കർഷകർ .പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ട് പോയ കർഷകർക്ക് മണ്ണ് അറിഞ്ഞ് വിളവ് നൽകി.കർഷകരുടെ സന്തോഷത്തിൽ മന്ത്രി വി എൻ വാസവനും ഒത്തു ചേർന്നു.പിന്നെ ആഘോഷത്തോടെ ഉദ്ഘാടനം.
ADVERTISEMENT
വിത്തുവിതച്ചു നാൾ മുതൽ കൊയ്ത്തു ഉത്സവത്തിനായി കാത്തിരിപ്പിലായിരുന്നു കർഷകർ .നിലവിൽ പുഞ്ചകൃഷി മാത്രമാണ് ഇവിടെ ചെയ്യുന്നത് . രണ്ടാം കൃഷി ഇറക്കണമെങ്കിൽ
ബണ്ടുകൾ ബലപ്പെടുത്തണം. ഇതിനു വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാമെന്ന് മന്ത്രിയുടെ ഉറപ്പ് .
502 ഏക്കറിൽ 235 കർഷകർ ചേർന്നാണ് കൃഷി ഇറക്കിയിരിക്കുന്നത്.
അടുത്ത തവണ കൂടുതൽ ഭൂമിയിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.