നെക്‌സോണിനും ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാന്‍ ടാറ്റ

അടുത്തിടെയാണ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം അടുത്തിടെയാണ് അള്‍ട്രോസ് അവതരിപ്പിച്ചത്. ഇപ്പോള്‍ കമ്പനി ജനപ്രിയ സബ്-4 മീറ്റര്‍ എസ്യുവിയായ ടാറ്റ നെക്സണിനും DCT ഗിയര്‍ബോക്സ് ചേര്‍ക്കാന്‍ തയ്യാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ടാറ്റ നെക്സോണ്‍ ഡിസിടി രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ടാറ്റ അള്‍ട്രോസ് DCT ഇന്ത്യയില്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഏറ്റവും താങ്ങാനാവുന്ന മോഡലാണ്. ഇതിന് കരുത്തേകുന്നത് 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ്്. പുതിയ DCT ടാറ്റയുടെ കൂടുതല്‍ ശക്തിയുള്ള 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനുമായി പൊരുത്തപ്പെടുന്നു. ഈ എഞ്ചിന് ഉയര്‍ന്ന പവര്‍ ഔട്ട്പുട്ടും ടോര്‍ക്കും ഉണ്ട്.

ഈ ഗിയര്‍ബോക്സിന് കൂടുതല്‍ ടോര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ടാറ്റയുടെ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി എളുപ്പത്തില്‍ ജോടിയാക്കാമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News