ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി- കര്‍ഷക- ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ ആഹ്വാനംചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് ആരംഭിച്ചു. ഞായര്‍ അര്‍ധരാത്രി ആരംഭിച്ച പ്രതിഷേധം ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് തുടരുക.

ബിഎംഎസ് ഒഴികെ സംഘടിത- അസംഘടിത മേഖലയിലെ 25 കോടി തൊഴിലാളികള്‍ ഐതിഹാസിക പണിമുടക്കില്‍ അണിനിരക്കും. ഇതിനേട് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ദേശീയതലത്തില്‍ ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്യുന്ന ആറാമത്തെ പണിമുടക്കാണ് ഇത്.

പുതിയ നാല് തൊഴില്‍ ചട്ടം പിന്‍വലിക്കുന്നത് അടക്കം പന്ത്രണ്ടിന ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രതിഷേധം. കല്‍ക്കരി, ഉരുക്ക്, എണ്ണ- പ്രകൃതിവാതകം, ടെലികോം, തപാല്‍, ഇന്‍കം ടാക്സ്, ബാങ്ക്, ഇന്‍ഷുറന്‍സ്, തുറമുഖം, പൊതുഗതാഗതം, വൈദ്യുതി തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ രാത്രി ഷിഫ്റ്റിലുള്ളവര്‍ അര്‍ധരാത്രിമുതല്‍ പണിമുടക്ക് ആരംഭിച്ചു.

റെയില്‍വേ- പ്രതിരോധ മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കുന്നില്ലെങ്കിലും പിന്തുണ അറിയിച്ച് പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും സമരത്തില്‍ അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ റെയില്‍- റോഡ് ഉപരോധങ്ങള്‍ നടക്കും. ട്രേഡ് യൂണിയന്‍ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News