വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്; കെ എന്‍ ബാലഗോപാല്‍

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. മാര്‍ച്ച് മാസം റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയതെന്നും ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വര്‍ഷമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എകദേശം എല്ലാ പേയ്മെന്റുകളും നല്‍കിയാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്.

മാര്‍ച്ച് മാസം റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 22,000 കോടി രൂപയുടെ ബില്ലുകളും ചെക്കുകളുമാണ് ട്രഷറിയില്‍ നിന്നും മാറി നല്‍കിയത്. അവസാന അഞ്ചു ദിവസങ്ങളില്‍ മാത്രം ഏകദേശം 8000 കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.

വെല്ലുവിളികള്‍ക്കിടയിലും സംസ്ഥാന പ്ലാന്‍ ചിലവുകള്‍ നൂറു ശതമാനത്തിനടുത്ത് എത്തി. സംസ്ഥാന പ്ലാന്‍ അടങ്കല്‍ 20,330 കോടി രൂപയായിരുന്നു.വൈകുന്നേരം ഏഴു മണി വരെ 19721.79 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി നല്‍കികഴിഞ്ഞു. അതായത് 97 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മാത്രം പ്ലാന്‍ ചെലവുകള്‍ 85.81 ശതമാനം കടന്നു

ഏകദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറു ശതമാനത്തിലേറെ ചെലവാക്കിയ വര്‍ഷമാണ് കടന്നു പോകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ എസ്റ്റിമേറ്റ് 7280 കോടി രൂപയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണി വരെ 7822.27 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി നല്‍കികഴിഞ്ഞു. അതായത് 107.5 ശതമാനം ചെലവ് !നിലവില്‍ ടോക്കണ്‍ നല്‍കിയിരിക്കുന്ന ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ തുക വിതരണം പൂര്‍ത്തിയാകുമ്പോള്‍ ചെലവ് ഇനിയും വര്‍ദ്ധിക്കും.

സാങ്കേതിക കാരണങ്ങളാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഗ്യാപ് ഫണ്ടിന്റേയും ക്യാരി ഓവര്‍ ചെയ്ത ചെലവുകളുടെ ആദ്യ ഗഡുവിന്റേയും ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമൂണ്ടായി .തദ്ദേശ സ്ഥാപനങ്ങളുടെ ഈ ബില്ലുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ പാസാക്കി നല്‍കുന്നതായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News