കറകളഞ്ഞ കമ്മ്യൂണിസ്റ്റ്; കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് പിരിച്ചുവിടൽ; ഇത് അനന്തന്റെ ജീവിത കഥ

കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ മൂന്ന് കേന്ദ്രസർക്കാർ ജോലികളിൽ നിന്ന് പിരിച്ചു വിടപ്പെട്ടയാളാണ് കണ്ണൂർ മൊറാഴയിലെ ടി അനന്തൻ. ഇന്ത്യൻ എയർഫോഴ്സിലെ ജോലി ഉൾപ്പെടെയാണ് ഈ കാരണത്താൽ നഷ്ടമായത്. അനന്തനെ പോലെ കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരിൽ ജോലിയിൽ നിന്ന് തഴയപ്പെട്ട നിരവധി പേരുണ്ട് കേരളത്തിൽ.

കറകളഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു അനന്തന്റെ പിതാവ് താറ്റ്യോട്ട് ഗോവിന്ദൻ.അച്ഛന്റെ വഴിയേ മകനും കമ്യൂണിസ്റ്റായി. അഞ്ചാണും രണ്ട് പെണ്ണും ഉൾപ്പെട്ട കുടുംബം മുന്നോട്ട് പോകാൻ ജോലി വേണം.

അങ്ങനെ യാണ് കഠിനാധ്വാനത്തിലൂടെ എയർഫോഴ്സിൽ ജോലി സമ്പാദിച്ചത്. അഞ്ച് മാസത്തെ ട്രെയിനിങ്ങിന് ശേഷം കയ്യിൽ കിട്ടിയത് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ്.കാരണം അച്ഛനും മകനും കമ്മ്യൂണിസ്റ്റുകാർ

പിന്നാലെ ലഭിച്ച സർവ്വേ ഓഫ് ഇന്ത്യയിലെ ജോലിയും ഹെവി വൈഹിക്കിൾ ഫാക്ടറിയിലെ ജോലിയും ഇതേ കാരണം കൊണ്ട് നഷ്ടപ്പെട്ടു.ഇത് അനന്തന്റെ മാത്രം അനുഭവമല്ല.

അനന്തനെ പോലെ കേരളത്തിൽ നൂറുകണക്കിന് പേരുണ്ട്. കമ്യൂണിസ്റ്റ് ആയതിന്റെ പേരിൽ വേട്ടയാടപ്പെട്ടവർ. സർക്കാർ ജോലികളിൽ നിന്ന് തഴയപ്പെട്ടവർ. കിട്ടിയ ജോലി നഷ്ടപ്പെട്ടവർ. കമ്യൂണിസ്റ്റ് ത്യാഗത്തിന്റെ പ്രതീകങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News