‘ചാമ്പിക്കോ’…. ട്രെൻഡിനൊപ്പം ടോട്ടനം; ഏറ്റെടുത്ത്‌ ആരാധകർ

സമൂഹമാധ്യമങ്ങളിലെ ട്രെൻഡിനൊപ്പം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം. മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഡയലോഗിന്റെ വീഡിയോ വേർഷനാണ് സമൂഹമാധ്യമങ്ങളിലെ താരം എങ്കിൽ ഫോട്ടോയുടെ ക്യാപ്ഷനായിട്ടാണ് ടോട്ടനത്തിന്റെ ചാമ്പിക്കോ പതിപ്പുള്ളത്.

Trendinoppam… Chambiko: Kerala politicians follow viral Bheeshma Parvam  trend | The News Minute

ടോട്ടനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇതുള്ളത്. ടീമിലെ നോർത്ത് കൊറിയൻ താരം സൺ ഹ്യും മിൻ ആണ് ഫോട്ടോയിലുള്ളത്. ഗോളടിച്ചതിന്റെ ശേഷമുള്ള ആഘോഷമായി അദ്ദേഹം ക്യാമറയെ നോക്കി ക്ലിക്ക് ചെയ്യുന്നതാണ് രംഗം.

ഇതിന്റെ ക്യാപ്ഷനായാണ് ചാമ്പിക്കോ എന്ന് ചേർത്തിരിക്കുന്നത്. ഭീഷ്മപർവം എന്ന ഹാഷ്ടാഗും ട്വീറ്റിൽ ചേർത്തിട്ടുണ്ട്. ന്യൂകാസിലുമായുള്ള മത്സര ശേഷമാണ് ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്.

മത്സരത്തിൽ സൺ ഹ്യൂം ഗോൾ നേടിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്റെ വിജയം. 54ാം മിനിറ്റിലായിരുന്നു ഹ്യുമിന്റെ ഗോൾ. ഏതായാലും ടോട്ടനത്തിന്റെ കേരള ആരാധകര്‍ ഹാപ്പിയാണ്. മലയാളത്തിലുള്ള നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ അധികവും. ഫോട്ടോയും അടിക്കുറിപ്പും ഇതോടെ ഹിറ്റായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News