Pinarayi Vijayan: ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും യാത്രാനിരക്ക് വർധന ബാധിച്ചു; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി

ആഭ്യന്തര വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) പ്രധാനമന്ത്രിക്ക് കത്തെഴുതി. ആഭ്യന്തര യാത്രക്കാരെയും പ്രവാസികളെയും യാത്രാനിരക്ക് വർധന ബാധിച്ചതായി മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിച്ചു.

ചെറിയ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ പ്രവാസി മലയാളികൾ നാട്ടിൽ എത്തുന്ന സമയത്താണ്‌ വിമാന ടിക്കറ്റ് ചാർജ്‌ കൂട്ടിയത്.കേന്ദ്ര സർക്കാരും സിവിൽ വ്യോമ മന്ത്രാലയവും നൽകിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്‌ക്കുന്ന വർധന വരുത്തിയിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നു; മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളിലേത് പോലെ സംസ്ഥാനത്ത് അഴിഞ്ഞാടാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan). കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ള(r balakrishnapilla) ഒന്നാം ചരമ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വർഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കും എന്ന് പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല കാര്യങ്ങളിലും കേന്ദ്രത്തിൽനിന്നും കേരളം അവഗണന നേരിടുന്നുവെന്നും കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംപിമാരിൽ ഭൂരിപക്ഷവും അതിനെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടേയും കേരളത്തിൽ നിന്നുള്ള യുഡിഎഫ് എം.പി മാരുടെയും സമീപനം ഒരുപോലെയാണ്. കേരള വികസനത്തിന് എതിരെ നിൽക്കുന്നവരായി ഈ എം.പിമാർ മാറിഎന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News