ആലപ്പുഴയിൽ വീണ്ടും വർഗീയ കക്ഷികളുടെ ശക്തിപ്രകടനം; സുരക്ഷ ശക്തമാക്കി പൊലീസ്

വർഗീയ കൊലപാതകങ്ങൾക്ക് ശേഷം സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച ആലപ്പുഴ ജില്ലയിൽ വീണ്ടും വർഗീയ കക്ഷികളുടെ ശക്തിപ്രകടനം .രാവിലെ 11 മണിയോടെ ബജ്റംഗ്ദൾ എന്ന പേരിലാണ് ആർഎസ്എസ് ബിജെപി പ്രവർത്തകർ ഒരു പ്രത്യേക മത വിഭാഗം കൂടുതൽ താമസിക്കുന്ന പ്രദേശത്തേക്ക് ബൈക്ക് റാലി നടത്തിയത് .

പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി ആയിരുന്നു ഇവരുടെ പ്രകടനം. തുടർന്ന് സമീപ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഇവിടെക്ക് നിയോഗിച്ചിട്ടുണ്ട് പ്രകടനം കടന്നുപോയ ഭാഗത്തുള്ള കടകമ്പോളങ്ങൾ എല്ലാം പൂർണമായും പൊലീസ് അടുപ്പിച്ചു. ഈ പ്രദേശത്തുള്ള മറ്റ് വാഹനഗതാഗതം പൂർണമായി നിരോധിച്ചു യാതൊരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കുന്നതിന് എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ആലപ്പുഴ ജില്ലയിൽ ക്യാമ്പ് ചെയ്തു വരുന്നു .

ജില്ലയുടെ അകത്തു നിന്നും സമീപ ജില്ലകളിൽ നിന്നും കൂടുതൽ ആളുകളെ ആലപ്പുഴയിലെത്തിച്ചായിരുന്നു ബജ്റംഗ് ദൾ രാവിലെ പ്രകടനം നടത്തിയത് .രണ്ട് മണിക്കൂർ നീണ്ട പ്രകടനം ഉച്ചയോടെ സമാപിച്ചു ശേഷം പ്രവർത്തകർ പിരിഞ്ഞുപോയി. വൈകിട്ട് നാലു മണിയോടു കൂടിയാണ് എസ്ഡിപിഐയുടെ മഹാസംഗമം സംഘടിപ്പിച്ചിരിക്കുന്നത് കഴിഞ്ഞ ഒരു മാസക്കാലമായി നടക്കുന്ന പരിപാടികൾ ഒടുവിലാണ് ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വൈകിട്ട് പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത് ആറുമാസം മുമ്പാണ് വർഗീയശക്തികളുടെ ആക്രമണത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞത്.ഇതിന് ശേഷമാണ് ജില്ലയിലെ മേധാവിത്വം സ്ഥാപിക്കുന്നതിനുവേണ്ടി വർഗീയ കക്ഷികൾ ശക്തി പ്രകടനവുമായി ഇപ്പോൾ ജില്ലയിൽ എത്തിയിരിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News