ആരും കൊതിക്കുന്ന NBA സ്റ്റേഡിയത്തിൽ മീശപിരിച്ച് കൈചുരുട്ടി സുരാജിന്റെ ദശമൂലം ദാമു; അഭിമാനത്തോടെ മലയാളികൾ

യു എസിൽ നടന്ന നാഷണൽ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ മലയാളികളുടെ അഭിമാനമായി സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു എന്ന കഥാപാത്രം.

NBA (നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ)യ്ക്ക് ലോകംമുഴുവൻ ആരാധകരാണ്. ലോകത്തെ ഏറ്റവും പ്രശസ്തരും, പ്രതിഭാധനരും ആയ ബാസ്ക്കറ്റ്ബോൾ കളിക്കാർ  വാഴുന്ന ഇടം.. ലോകത്തിൽ ഇന്ന് ഏറ്റവും വരുമാനമുണ്ടാക്കുന്ന കളിക്കാരും ഇവർ തന്നെ..

NBA മത്സരങ്ങൾ ഏറ്റവും നന്നായി വിലയിരുത്തുന്ന, ലോകത്താകമാനം ആരാധകരുള്ള ഒരു പരിപാടിയാണ് “INSIDE THE NBA”.. TNT യിലൂടെയാണ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.ലോകപ്രശസ്ത ബാസ്കറ്റ്ബോൾ കളിക്കാരായ ഷക്കീൽ ഒണീലും,ചാൾസ് ബാർക്ക്ലിയും(Chuck), കെന്നി സ്മിത്തും, പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ആയ ഏർണി ജോൺസനും ആണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.ഈ പരിപാടിയിൽ കളിക്കാരെയൊ, അവതാരകരെയൊ കളിയാക്കിക്കൊണ്ട് ലോകത്താകമാനമുള്ള ആരാധകർ മീമുകൾ(memes) പോസ്റ്റ് ചെയ്യാറുണ്ട്. ഏറ്റവും മികച്ച ഒന്നോ രണ്ടോ എണ്ണം പരിപാടിയിൽ കാണിക്കുകയും ചെയ്യും.

ഇന്നത്തെ “INSIDE THE NBA” യിലെ ആദ്യത്തെ meme നമ്മുടെ ദശമൂലം ദാമു.. ലോകത്തെമ്പാടു നിന്നും വന്ന ആയിരക്കണക്കിന് മീമുകളിൽ നിന്നാണ് ഈ പരിപാടിയുടെ ടെക്നിക്കൽ ടീം നമ്മുടെ സുരാജ് വെഞ്ഞാറമൂടിനെ തിരഞ്ഞെടുത്തത് എന്നുള്ളതും, ഇത് പോസ്റ്റ് ചെയ്ത അമേരിക്കക്കാരനായ വ്യക്തിക്ക് ഇതാരാണെന്ന് അറിയാൻ ഒരു സാധ്യതയില്ലാത്തതും ഇതിൻറെ മാറ്റുകൂട്ടുന്നു..(@Quis_SoLaidBack… who seems to be a non Indian emigrant American National).

ലോകപ്രശസ്ത ബാസ്ക്കറ്റ്ബോൾ താരവും, NBAയിലെ  എക്കാലത്തെയും മികച്ച പവർ ഫോർവേഡും, പരിപാടിയുടെ അവതാരകരിൽ ഒരാളുമായ ചാൾസ് ബാർക്ക്ലിയുടെ(Chuck) പ്രവചനം (ഇന്നത്തെ കളിയെ പറ്റിയുള്ള) തെറ്റിയപ്പോൾ അതിനെ കളിയാക്കിയാണ് ഈ മീമ് പ്രത്യക്ഷപ്പെട്ടത്..

സാധാരണ ഹോളിവുഡ് സെലിബ്രിറ്റീസും, കാർട്ടൂണുകളും, കുഞ്ഞുങ്ങളും മാത്രം പ്രത്യക്ഷപ്പെടുന്ന ഇത്തരം മീമുകളിൽ അമേരിക്കയ്ക്ക് പുറത്തുള്ള അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്നത് വളരെ വിരളമാണ്. സുരാജ് വെഞ്ഞാറമൂടിന് അഭിമാനിക്കാം. ലോകം മുഴുവൻ അദ്ദേഹത്തെ ഇന്ന് കണ്ടു കൊണ്ടിരിക്കുകയാണ്.

എൻബിഎ അനലിസ്റ്റുകൾ ഷാക്കിൾ ഒ നീൽ, ചാൾസ് ബാർക്ക്ലി (ചക്ക്), കെന്നി സ്മിത്ത്, എർണി ജോൺസൺ എന്നിവരെയാണ് ആ വിഡിയോയിൽ നമ്മൾ കാണുന്നത്.ഇതിഹാസ ബാസ്‌ക്കറ്റ്‌ബോൾ കളിക്കാരുടെ മുന്പിലാണ് ദശമൂലം ദാമു ആറാടുന്നത്.Kenny,Earnie,Chuck എന്നിങ്ങനെയുള്ള പേരുകൾക്കൊപ്പമാണ് ദശമൂലം ദാമുവും വാർത്തയാകുന്നത്.

സാധാരണയായി ഹോളിവുഡ് താരങ്ങളുടെയോ അല്ലെങ്കിൽ അനിമേഷൻ ചിത്രങ്ങളോ ആണ് ഈ വേദികളിലെ മീമുകളിൽ സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത് എന്നാൽ ഇതുവരെയും ഒരു ഏഷ്യൻ താരത്തിന്റെപോലും ചിത്രം കാണപ്പെടാത്ത ഈ വേദിയിൽ മലയാളത്തിന്റെ പ്രിയങ്കരനായ സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രം വരിക എന്ന് പറഞ്ഞാൽ മലയാളികൾ ഇത് ഏറെ അഭിമാനനിമിഷം തന്നെയാണ്.ലോകമെമ്പാടും അറിയപ്പെടുന്ന താരങ്ങളുടെയും കുട്ടികളുടെയും മൃഗങ്ങളുടേയുമൊക്കെ കോമിക് ഈമോജികളാണ് മീമായി വരാറുള്ളത്.അവിടേക്കാണ് കൈയും വീശി നമ്മുടെ ദാമു നടക്കുന്നത്.ഇതിനെ നമ്മുടെ അഭിമാന മുഹുർത്തം എന്നല്ലാതെ എന്താണ് പറയേണ്ടത്.

ദശമൂലം ദാമുന്റെ നടത്തത്തിന് ശേഷം ഏവരും ചിരിക്കുന്നത് കാണാം.ഇത് മലയാളസിനിമയുടെ ഭാഗമാണെന്നോ ,സുരാജ്‌ വെഞ്ഞാറമൂട് ആണെന്നോ,സുരാജ്‌ ദേശീയ അംഗീകാരം നേടിയ മലയാള നടനാണെന്നോ അവരാരും തിരിച്ചറിഞ്ഞിരിക്കില്ല.പക്ഷെ നമ്മൾ മലയാളികൾക്ക് തലയുയർത്തി പറയാം …..ഈ മീം ഞങ്ങളുടേതാണ്.ഞങ്ങൾ എല്ലാ ദിവസവും കാണുകയും ചിരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ സുരാജിന്റെ തമാശയാണെന്നു.

NBA:കരീം അബ്ദുൾ ജബ്ബാർ,മൈക്കൾ ജോർദൻ, മാജിക് ജോൺസൺ, ലാരി ബേർഡ്,ചാൾസ് ബാർക്ക്ലി,കോബെ ബ്രയൻ്റ്,ലെബ്രോൺ ജെയിംസ് ഷക്കീൽ ഒണീൽ, , സ്റ്റെഫ് കറി,ക്ലേ തോംസൺ,കെവിൻ ഡ്യൂറൻറ്, കൈറി ഇർവിൻ, ലൂക്കാ ഡോൺചിച്ച്, ജാ മൊറാൻ്റ്  … എന്നിങ്ങനെ നീളുന്നു അവരുടെ പേരുകൾ… NBA മത്സരങ്ങൾ ഏറ്റവും നന്നായി വിലയിരുത്തുന്ന, ലോകത്താകമാനം ആരാധകരുള്ള ഒരു പരിപാടിയാണ് “INSIDE THE NBA”.. TNT യിലൂടെയാണ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.

നിമിഷനേരം കൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളിലും അതുപോലെ തന്നെ മലയാളികൾക്കിടയിലും ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് ഈ മീം വീഡിയോ.ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് നിന്നും ഒരു മീം ലോകം കണ്ട കാര്യത്തെ പറ്റി അത്ഭുദം കൂറുകയാണ് പല മലയാളികളും. മലയാളിയും തൃശൂർ മെഡിക്കൽ കോളേജിലെ ന്യൂറോ സർജനുമായ ഡോ. ആനന്ദ് കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്…

”ഗ്രാൻപ ക്വിസ് പോസ്റ്റ് ചെയ്ത ഈ മീം ൽ തെന്നിന്ത്യയുടെ ഹാസ്യ താരവും ദേശീയ അവാർഡ് ജേതാവുമായ ശ്രീ.സുരാജ് വെഞ്ഞാറമൂടിനെ NBA യുടെ വേദിയിൽ കാണാൻ സാധിച്ചത് ഒരേസമയം അതിശയകരവും അഭിമാന നിമിഷവുമാണ്”…

മമ്മൂട്ടിയുടെ ചട്ടമ്പിനാട് എന്ന ചിത്രത്തിലൂടെയാണ് സുരാജിന്റെ ദശമൂലം ദാമു ഹിറ്റായത്.സാമൂഹിക മാധ്യമങ്ങളിലെ ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രമാണ് ദശമൂലം ദാമു. വിഷയം എന്തുമാകട്ടെ, ദശമൂലം ദാമു ഇല്ലാതെ ഒരു ആഘോഷവുമില്ല.ഇപ്പോഴിതാ അങ്ങ് അമേരിക്കയിലെ നാഷണൽ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ (NBA) ന്റെ US സ്റ്റേഡിയത്തിൽ താരമായി മാറിയിരിക്കുകയാണ് സൂരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News