Mohanlal: ലാലേട്ടന് രാജുവിന്റെ പിറന്നാള്‍ സമ്മാനം; ‘ബ്രോ ഡാഡി’ തീം സോങ് ഡയറക്ടേഴ്സ് കട്ട്

ലൂസിഫര്‍(Lucifer) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് പൃഥ്വിരാജും(Prithviraj) മോഹന്‍ലാലും(Mohanlal). ഇവരൊരുമിച്ച രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയും(Bro Daddy) മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ മോഹന്‍ലാലിന് പിറന്നാളിന് സമ്മാനവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്‌സ് കട്ടാണ് ആ സമ്മാനം. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്‌ക്കൊപ്പമാണ് പൃഥ്വിരാജ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തുവെച്ചാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ഗാനം എന്‍ഡ് ക്രെഡിറ്റ് സോങ്ങായി ലൊക്കേഷന്‍ ദൃശ്യങ്ങളുപയോഗിച്ച് സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് ദീപക് ദേവാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ‘ബ്രോ ഡാഡി’ റീലീസ് ചെയ്തത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോണ്‍ കാറ്റാടിയുടെ മകനായ ഈശോ ജോണ്‍ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മല്ലിക സുകുമാരന്‍, ജ?ഗദീഷ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

നവാഗതരായ ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരായിരുന്നു തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News