(Gyanvapi)ഗ്യാന്‍വാപി ഹര്‍ജികളില്‍ നാളെ ഉച്ചയ്ക്ക് ശേഷം ഉത്തരവ്. കോടതിക്ക് പുറത്തിറങ്ങിയ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ക്ക് കോടതിക്ക് ഉളളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതേസമയം അഡ്വക്കേറ്റ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ അജയ് മിശ്രയെ വാരണാസി ജില്ലാ കോടതി മുറിയില്‍ പ്രവേശിപ്പിച്ചില്ല. വക്കാലത്തില്‍ പേരുള്ളവര്‍ക്ക് മാത്രമാണ് കോടതിക്കുളളില്‍ പ്രവേശനമെന്നാണ് കോടതി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ആദ്യം ഏത് ഹര്‍ജി പരിഗണിക്കണമെന്നതില്‍ വാരണാസി ജില്ലാ കോടതി നാളെ ഉത്തരവ് പറയും.
സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കണമോ അതോ ഹര്‍ജി നിലനില്‍ക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയില്‍ വാദം കേള്‍ക്കണമോയെന്നതിലാണ് നാളെ ഉത്തരവ് പറയുക. സര്‍വേ റിപ്പോര്‍ട്ടിന്മേല്‍ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
അതേസമയം ഹര്‍ജി നിലനില്‍ക്കില്ല എന്നതില്‍ വാദം കേള്‍ക്കണമെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ഗ്യാന്‍വാപി തര്‍ക്ക പ്രദേശത്ത് പൂജയും പ്രാര്‍ത്ഥനയും അനുവദിക്കണമെന്നാണ് അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.