Sithara Krishnakumar: ലോക്ഡൗൺ സമയത്ത്‌ പാടിയ നല്ലപാട്ടുകളിൽ ഒന്നാണിത്; ഒപ്പം നിന്നവർക്ക് നന്ദി: സിതാര കൃഷ്ണകുമാർ

കണെക്കാണെയിലെ പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള അവാർഡ് നേടിയ സന്തോഷം പങ്കുവച്ച് സിതാര കൃഷ്ണകുമാർ(Sithara Krishnakumar). ലോക്ഡൗൺ സമയത്ത്‌ പാടിയ നല്ലപാട്ടുകളിൽ ഒന്നാണ് കണെക്കാണെയിലെ ‘പാൽ നിലാവിൻ’ എന്ന് തുടങ്ങുന്ന ഗാനം. ഒപ്പം നിന്നവർക്കെല്ലാം നന്ദി. പുരസ്‌കാരം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും സിതാര പറഞ്ഞു.

sithara krishnakumar: The set has that lively vibe of our school and  college days: Judge Sithara Krishnakumar shares her 'Super 4' experience -  Times of India

‘ലോക്ഡൗൺ സമയത്ത്‌ പാടിയ നല്ലപാട്ടുകളിൽ ഒന്നാണ് കണെക്കാണെയിലെ പാൽ നിലാവിൻ എന്ന് തുടങ്ങുന്ന ഗാനം. ഈ പാട്ടിന് പുരസ്‌കാരം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. അവാർഡ് കിട്ടിയ എല്ലാവർക്കും അഭിനന്ദനം’ സിതാര പറഞ്ഞു.

Vineeth Sreenivasan: പ്രതീക്ഷകൾക്കപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ് ഹൃദയം: വിനീത് ശ്രീനിവാസൻ

പ്രതീക്ഷകൾക്ക് അപ്പുറം ഒരുപാട് കാര്യങ്ങൾ നടന്ന സിനിമയാണ് ഹൃദയമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി ഹൃദയം തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡിന് മുമ്പ് ഷൂട്ട് തുടങ്ങി രണ്ട് വർഷത്തോളം കാത്തിരുന്ന ശേഷമാണ് സിനിമ തീയേറ്ററിൽ എത്തിയത്. ലോക് ഡൗൺ കടുത്ത് നിൽക്കുന്ന സമയത്ത് റിലീസും ചെയ്തു.

അവാർഡ് ലഭിച്ചത് അനു​ഗ്രഹം പോലെ കാണുന്നു. ഒരുപാട് ആളുകൾക്ക് വലിയ പ്രാധാന്യമുള്ള സിനിമയായിരുന്നു. ഇപ്പോൾ അവരെല്ലാം സന്തോഷിക്കുന്നുണ്ടാകുമെന്നും വിനീത് കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News