അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? പരിഹസിച്ച് നടന്‍ സിദ്ദിഖ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ നടന്‍ സിദ്ദിഖ് ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷമായ പരിഹാസം നടത്തി. അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നായിരുന്നു സിദ്ദിഖിന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യം. ജഡ്ജി ശരിയല്ലെങ്കില്‍ ഈ ജഡ്ജിയെ മാറ്റണം എന്നല്ല താന്‍ പറയുക, വിധി എതിരായാല്‍ മേല്‍ക്കോടതിയില്‍ പോകണം. അതാണ് ജനാധിപത്യരീതിയിലുള്ള വ്യവസ്ഥയെന്നും സിദ്ദിഖ് പ്രതികരിച്ചു.

എന്നാല്‍, സിദ്ദിഖിന്റെ പരാമര്‍ശത്തോളം തരംതാഴാന്‍ താനില്ലെന്നായിരുന്നു റിമ കല്ലിങ്കലിന്റെ പ്രതികരണം. നടിയുടെ പരാതിക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കരുതെന്നും റിമ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണോ എന്ന് നോക്കി അതിജീവിതയ്ക്ക് തന്റെ ആശങ്കകള്‍ പങ്കുവയ്ക്കാന്‍ കഴിയില്ല. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കല്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News