മകന്റെ മൃതദേഹം വിട്ടു കിട്ടാന്‍ കൈക്കൂലി; ഭിക്ഷ യാചിച്ച് മാതാപിതാക്കള്‍

മകന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ പണം കണ്ടെത്താന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബംഗാളിലെ സമസ്തിപൂര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി സര്‍ദാര്‍ ആശുപത്രി ജീവനക്കാര്‍ 50,000 രൂകൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.

ഇവരുടെ മകനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായിരുന്നു. പിന്നീട് സമസ്തിപൂരിലെ സര്‍ദാര്‍ ആശുപത്രിയില്‍ മൃതദേഹമുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നു. മൃതദേഹം വാങ്ങാനെത്തിയപ്പോള്‍ മൃതദേഹം വിട്ടുതരണമെങ്കില്‍ 50,000 രൂപ കൈക്കൂലി നല്‍കണമെന്ന് മോര്‍ച്ചറി ജീവനക്കാര്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ 60 കിലോ മീറ്റര്‍ അകലെയുള്ള ഗ്രാമത്തിലെത്തി ഭിക്ഷയെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജന്‍ ഡോ. എസ്.കെ ചൗധരി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ലെന്നും കര്‍ശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News