Pinarayi Vijayan: രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണം: മുഖ്യമന്ത്രി

രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan).

രക്തദാനം തികച്ചും സുരക്ഷിതമാണെന്നും ഇത് ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ലോക രക്തദാന ദിനം. “രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ്. ആ പരിശ്രമത്തില്‍ പങ്കുചേരൂ, ജീവന്‍ രക്ഷിക്കൂ” എന്നതാണ് ഇത്തവണത്തെ രക്തദാന ദിന സന്ദേശം. അപകടാവസ്‌ഥകളിലും രോഗാവസ്‌ഥകളിലും രക്തം ആവശ്യമായി വരുന്നവരുടെ ജീവൻ നിലനിര്‍ത്താന്‍ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ.

സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന രക്തബാങ്കുകളിലും രക്തദാന ക്യാമ്പുകളിലും രക്തം ദാനം ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 42 രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. 142 രക്തബാങ്കുകള്‍ സ്വകാര്യ ആശുപത്രികളിലും 6 എണ്ണം സഹകരണ ആശുപത്രികളിലുമുണ്ട്. ‘സഞ്ചരിക്കുന്ന രക്തബാങ്ക്’ വഴിയും രക്തശേഖരണം നടത്തുന്നുണ്ട്.

രക്തം ദാനം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ഒരുപരിധിവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തദാനം തികച്ചും സുരക്ഷിതമാണ്. രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News