President Election; രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; ഗോപാൽ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർത്ഥി ആയേക്കും

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയെ കണ്ടെത്താൻ മമത വിളിച്ച യോഗത്തിൽ നിന്നും പിന്മാറി ആംആദ്മി, ടിആർഎസ്, ബിജെഡി, അഖാലി പാർട്ടികൾ. പ്രതിപക്ഷ ഐക്യം തകരാതിരിക്കാൻ യോഗത്തിൽ ഇടത് പാർട്ടികളും, കോണ്ഗ്രസും പങ്കെടുക്കും.മത്സരത്തിൽ നിന്നും .ശരത് പവാർ പിന്മാറിയതോടെ ബംഗാൾ മുൻ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി പ്രതിപക്ഷ സ്ഥാനാർത്ഥി ആയേക്കും.

മത്സരത്തിൽ നിന്നും ശരത് പവാർ പിന്മാറിയതോടെയാണ് ഗുലാം നബി അസാദിലേക്കും, ഗോപാൽകൃഷ്ണ ഗാന്ധിയിലെക്കും ഒടുവിൽ പേരുകൾ നീണ്ടത്. ചില പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇതിനോടകം മുൻ ബംഗാൾ ഗവർണറും, 2017ൽ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും ആയിരുന്ന ഗോപാൽ കൃഷ്ണ ഗാന്ധിയോട് സംസാരിച്ചതായാണ് റിപ്പോർട്ടുകൾ.

അതേസമയം സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ മമത ബാനർജി വിളിച്ച യോഗം ഇന്ന് 3 മണിക്ക് ചേരും. സിപിഐഎം, സിപിഐ, കോണ്ഗ്രസ് ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ ഐക്യം തകരാതിരിക്കാനാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സിപിഐഎമ്മും കോണ്ഗ്രസും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ചില പാർട്ടികൾ യോഗത്തിൽ നിന്നും വിട്ടു നിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ നിന്നും വിട്ടുനിൽക്കാനാണ് ആംആദ്മി തീരുമാനം. സ്ഥാനാർഥി ആരെന്ന് അറിഞ്ഞ ശേഷം മാത്രമാകും ആംആദ്മി അവരുടെ നിലപാട് പറയുക. ആംആദ്മിക്ക് പുറമെ ടി ആർ എസ്, ബിജെഡി ഉൾപ്പെടെയുളള പാർട്ടികളും യോഗത്തിൽ ഉണ്ടാകില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News