ADVERTISEMENT
കെഎസ്ആർടിസി(KSRTC) കണ്ടക്ടർമാർക്കും ഡ്രൈവർമാര്‍ക്കും ശമ്പളം ഇന്ന് തന്നെ നൽകാൻ നിർദ്ദേശിച്ചതായി മന്ത്രി ആന്റണി രാജു(Antony Raju). പണിമുടക്കിലേക്ക് പോകുന്നത് പ്രതിസന്ധി ഇരട്ടിയാക്കുമെന്നും പണിമുടക്ക് പ്രശ്നം പരിഹരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Pinarayi Vijayan: പ്രവാസലോകത്തെ വലിയ സംഗമത്തിന് വേദിയൊരുക്കിയ മുഖ്യമന്ത്രിക്ക് ലോകകേരള സഭയിൽ അഭിനന്ദനം
പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രി(cm)യെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളിൽ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചർച്ചചെയ്യണമെന്ന് നോർക്ക ഡയറക്ടർ കൂടിയായ ഡോ.എം.അനിരുദ്ധൻ അഭിപ്രായപ്പെട്ടു.
25000ത്തോളം വിദ്യാർത്ഥികൾ നൂറോളം യൂണിവേഴ്സിറ്റി(university)കളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റത്തെ കുറിച്ചും വേൾഡ് എഡ്യുക്കേഷൻ ഹോൾഡിംഗ് സിഇഒ വിദ്യാ വിനോദ് സംസാരിച്ചു.
പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികൾ നവകേരള നിർമ്മിതിയിലും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും അതെ മനോഭാവനത്തോടെ അണിനിരക്കണമെന്ന് മുഹമ്മദലി പറഞ്ഞു.
എട്ടാം ക്ലാസ് മുതൽ പാഠ്യപദ്ധതികളിൽ നൂതന സാങ്കേതിക വിദ്യാഭ്യാസ മേഖല ഉൾപ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണൻ പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ മാണി, പി സന്തോഷ്‌കുമാർ, എൻ.എസ് മാധവൻ, എം.പി, എ.വി അനൂപ് എന്നിവർ സംസാരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.