Mathew Kuzhalnadan:മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് അലുമിനിയം കമ്പനിയുണ്ടോ? വെബ് സൈറ്റ് അങ്ങനെ പറയുന്നു|Website

കമ്പനികളുടെ വെബ്സൈറ്റും എഡിറ്റിങ് ചരിത്രവും ഭൂമിശാസ്ത്രവും നോക്കി നടക്കുന്ന മാത്യു കുഴല്‍നാടന്‍(Mathew Kuzhalnadan) എംഎല്‍എ സ്വന്തം വെബ്സൈറ്റ്(Website) നോക്കിയോ?എംഎല്‍എ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലിങ്ക് ചെയ്തിട്ടുള്ള സ്വന്തം വെബ്സൈറ്റില്‍ കയറി നോക്കിയാല്‍ ‘സ്വന്തം കമ്പനി’യുടെ വളര്‍ച്ച കണ്ട് ഞെട്ടും. അലുമിനിയം കമ്പനിയുടെ പ്ലേറ്റ്, സ്ട്രിപ്പ്, ഫോയില്‍ വാര്‍ഷിക ഉല്‍പ്പാദനം നാലു ലക്ഷം ടണ്‍ ആണ്.

കമ്പനിയുടെ അലുമിനിയം കാസ്റ്റിങും റോളിങും ഏഷ്യയിലും ലോകത്തും ആദ്യത്തേതും എന്നും പറയുന്നു. ഉല്‍പന്നങ്ങള്‍ എഴുപതിലധികം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നും വെബ്സെറ്റില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്. സ്വന്തം വെബ്സൈറ്റില്‍ പറയുന്ന കമ്പനിയെക്കുറിച്ച് എംഎല്‍എ ചൊവ്വാഴ്ച നിയമസഭയിലും ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലും പറഞ്ഞിട്ടില്ല. ഏതായാലും വിശദീകരണം ഉടന്‍ വരുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളും വെബ്ലോകവും. കാരണം എംഎല്‍എയുടെ വെബ്സൈറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News