UAE: റഡാര്‍ ഉപഗ്രഹ പദ്ധതിയുമായി യു.എ.ഇ

അത്യാധുനിക റഡാര്‍ ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതിനായി മൂന്ന് ശതകോടി ദിര്‍ഹമിന്റെ ദേശീയ ഫണ്ട് പ്രഖ്യാപിച്ച് യു.എ.ഇ(UAE) ഭരണാധികാരികള്‍. യു.എ.ഇ സ്പേസ് ഏജന്‍സിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിര്‍ബ് എന്ന പേരിലാണ് യു.എ.ഇ റഡാര്‍ സാറ്റ്ലെറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

റിമോട്ട് സെന്‍സിങിന് കഴിയുന്ന സിന്തെറ്റിക് അപേര്‍ച്ചര്‍ റഡാര്‍ സാറ്റ്ലൈറ്റുകള്‍ വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാനാണ് യു.എ.ഇ തയാറെടുക്കുന്നത്. ബഹിരാകാശ മേഖലയിലെ വികസന പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച മൂന്ന് ബില്യന്‍ ദിര്‍ഹമിന്റെ ദേശീയ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ആദ്യ പദ്ധതിയായിരിക്കും എസ്.ആര്‍.ആര്‍ സാറ്റ്ലൈറ്റുകള്‍.

ഈരംഗത്ത് ദേശീയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് ഫണ്ട് വിനിയോഗിക്കുക. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, മികച്ച ദുരന്ത നിവാരണം എന്നീ മേഖലകളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ റഡാര്‍ ഉപഗ്രഹ പദ്ധതി. ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും സദാ നിരീക്ഷിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശേഷിയുള്ളതാകും ഈ ഉപഗ്രഹങ്ങള്‍. ഇതിന് രാത്രിയിലും പകലും ഭൂമിയില്‍ നിന്നുള്ള വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താനാകും. കടലിലെ കപ്പലുകളുടെ സഞ്ചാരം മുതല്‍ എണ്ണ തുളുമ്പി പടരുന്നത് വരെ നിരീക്ഷിക്കാം.

അതിര്‍ത്തി നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, അടിയന്തിര ഘട്ടങ്ങങ്ങളില്‍ രക്ഷാപ്രവര്‍ത്തന ആസൂത്രണം, നഗരാസൂത്രണം, കാര്‍ഷിക വിളവ് സംബന്ധിച്ച പഠനം എന്നിവയ്ക്ക് വരെ ഈ ഉപഗ്രഹം വിവരങ്ങള്‍ നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News