Plusone; പ്ലസ് വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതിയാണ് സമയപരിധി നീട്ടിയത്. നാളെ വരെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഇന്ന് 1.30 വരെയായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വരാത്തതിനാല്‍ പ്രവേശനം നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള തിയതി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദേശിച്ചത്. കോടതി നിലപാട് അനുസരിച്ചാകും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരുന്നു.

നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇതുവരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ ഫലം കൂടി വരുമ്പോള്‍ 30,000 അപേക്ഷകള്‍ കൂടി ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News