‘നാമ ജയിച്ചിട്ടേന്‍ മാരാ!’; വൈറലായി സുധ കൊങ്ങരയുടെ പോസ്റ്റ്|Sudha Kongara

68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപനത്തില്‍ ‘സൂരറൈ പോട്രി’ന് മികച്ച അംഗീകാരങ്ങള്‍ ലഭിച്ചതിന് പിന്നാലെ സന്തോഷം അറിയിച്ച് സംവിധായിക (Sudha Kongara)സുധ കൊങ്ങര. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ‘നാമ ജയിച്ചിട്ടേന്‍ മാരാ!’ എന്നാണ് സുധ കൊങ്ങര ട്വിറ്ററില്‍ കുറിച്ചത്. കേക്ക് മുറിച്ച് വിജയം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സുധ പങ്കുവച്ചു.

Image

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ആകെ നാല് പുരസ്‌കാരങ്ങളാണ് സൂരറൈ പോട്രിന് ലഭിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് ചിത്രത്തിന്റെ നായകനായ നടന്‍ സൂര്യ നേടി. ചിത്രത്തിലെ നടി അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള അവാര്‍ഡും നേടി. ജി വി പ്രകാശ് കുമാറിന് മികച്ച സംവിധായകനുള്ള അവാര്‍ഡും സുധ കൊങ്ങരയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ലഭിച്ചു. സൂര്യയുടെ ജന്മദിനമായ ഇന്ന് ഈ പുസ്‌കാരത്തിന് ഇരട്ടി മധുരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News