നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തു; വാഹനത്തെയും ഉടമയെയും പൊക്കി ജെസിബി

നോ പാര്‍ക്കിങ്(No parking) ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തയാള്‍ വെട്ടിലായി. നാഗ്പൂര്‍(Nagpur) നഗരത്തിലെ സദര്‍ ഏരിയയിലെ അഞ്ജുമാന്‍ കോംപ്ലക്സിന് സമീപമാണ് സംഭവം.സ്‌കൂട്ടറിനൊപ്പം ഉടമയെയും ക്രെയിനില്‍ ട്രാഫിക് പൊലീസ്(Traffic police) തൂക്കിയെടുക്കുകയായിരുന്നു.

സ്‌കൂട്ടര്‍ പൊക്കാന്‍ ട്രാഫിക് വിഭാഗത്തിന്റെ ഹൈഡ്രോളിക് ക്രെയിന്‍ എത്തിയ ഉടന്‍ സ്‌കൂട്ടറില്‍ ഉടമ കയറിയിരിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ താന്‍ വാഹനം പാര്‍ക്ക് ചെയ്തില്ലെന്നും സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്നെന്നും ഉടമ പറഞ്ഞു.

അതേസമയം, ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന സ്‌കൂട്ടറും അതിന് മുകളിലിരിക്കുന്ന യാത്രികന്റെയും വീഡിയോ വൈറലായിരുന്നു. ഇതോടെ വിശദമായ അന്വേഷണത്തിന് ട്രാഫിക് പൊലീസ് ഉത്തരവിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News