Mammootty: ഹാപ്പി ടൈഗര്‍ ഡേ എന്ന് മമ്മൂക്ക; ”യവന്‍ പുലിയാണ് കേട്ടാ ” എന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ മമ്മൂക്കയുടെ( Mammookka )  ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ( Facebook Post ). രാജ്യാന്തര കടുവാ ദിനമായ ഇന്ന് ഹാപ്പി ടൈഗര്‍ ഡേ എന്ന ക്യാപ്ഷനോടെ തന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂക്ക. എന്നാല്‍ നിരവധി പേരാണ് ഈ പോസ്റ്റിനടിയില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

നിങ്ങള്‍ പുലി അല്ല സിംഹമാണെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്. യവന്‍ പുലിയാണ് കേട്ടോ എന്നും നിങ്ങള്‍ ആണ് മമ്മൂക്ക നമ്മുടെ മലയാളസിനിമയുടെ പുലി എന്നും ഒരു പുലി മറ്റൊരു പുലിക്ക് ആശംസകള്‍ നേരുന്നുവെന്നും കമന്റുകള്‍ വരുന്നുണ്ട്.

International Tiger Day:കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി ഇന്ന് രാജ്യാന്തര കടുവ ദിനം

ഇന്ന് രാജ്യാന്തര കടുവ ദിനം(International Tiger Day). കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന ദിനം. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ മൃഗമായ കടുവ ഏറ്റവും കുടുതല്‍ സംരക്ഷിക്കപ്പെടുന്നതും ഇന്ത്യയില്‍ തന്നെ. ഓരോ കടുവ ദിനവും കടുവ സംരക്ഷണത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണ്.

കടുവ! കാടിന്റെ എല്ലാ സൗന്ദര്യവും കരുത്തും ഒത്തുചേര്‍ന്ന സൃഷ്ടി. പാന്ഥറ ടൈഗ്രിസ് എന്നാണ് ശാസ്ത്രീയനാമം. ആകെയുള്ള ഒന്‍പതിനങ്ങളില്‍ ബാലിയന്‍ , ജാവന്‍, കാസ്പിയന്‍ കടുവകള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി. ബാക്കിയുള്ളവയാകട്ടെ വംശനാശ ഭീഷണിയിലുമാണ്. ലോകത്ത് വെറും പതിമൂന്ന് രാജ്യങ്ങളില്‍ മാത്രമേ കടുവകള്‍ അവശേഷിക്കുന്നുള്ളു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് 2010ല്‍ റഷ്യയില്‍ നടന്ന ഉച്ചകോടി കടുവാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ലോകത്താകെയുള്ള നാലായിരത്തില്‍ താഴെ കടുവകളില്‍ മൂവായിരത്തോളം ഇന്ത്യയിലാണ്.

നാലു വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യന്‍ കാടുകളില്‍ കടുവ സെന്‍സസ് നടത്തുന്നത്. കഴിഞ്ഞദിവസം പുറത്തുവിട്ട നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ചത്തത് 1059 കടുവകളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ മധ്യപ്രദേശില്‍ ആണ് 270 കടവുകള്‍. കേരളത്തില്‍ ആകട്ടെ 55 കടുവകളും ചത്തു. വനനശീകരണവും വേട്ടയാടലും കടുവകളുടെ നിലനില്‍പ്പിന് ഇപ്പോഴും വന്‍ ഭീഷണി ഉയര്‍ത്തുന്നു.

കടുവയുടെയും മറ്റ് വന്യജീവികളുടേയും നാശം കാടിനെ ആശ്രയിച്ചു കഴിയുന്ന മനുഷ്യനേയും ബാധിക്കും. കാടും കാട്ടിലെ ആവാസവ്യവസ്ഥയും തകരുന്നതാണ് കടുവ ഉള്‍പ്പെടെയുള്ള വന്യജീവികളെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

അതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് കാട് വെട്ടിത്തളിക്കുന്നവരല്ല, മറിച്ച് കാടിനോരം ചേര്‍ന്ന് ജീവിക്കുന്ന സാധാരണക്കാരാണ്. കാടും കടുവകളും ഇല്ലാതാകുമ്പോള്‍ നഷ്ടമാകുന്നത് മനുഷ്യനുകൂടി ആശ്രയമാകേണ്ട പ്രകൃതയൊന്നാകെയാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ ദിനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News