Chalakkudi: ചാലക്കുടിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ചാലക്കുടി(chalakkudi)യിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ(relief camp)തുറന്നു. ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂർ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ചാലക്കുടി-കൂടപ്പുഴ കുട്ടാടം പാടത്തുനിന്ന് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ചാലക്കുടി റെയിൽവേ അടിപ്പാത റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. കുണ്ടൂർ ആലമറ്റം കണക്കൻ കടവ് റോഡിൽ വെള്ളം കയറി.

അതേസമയം, കനത്ത മഴ(heavy rain)യെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്(nss), എൻസിസി(ncc) എന്നിവയുടെ സേവനം ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു(r bindu) നിർദ്ദേശം നൽകി. റവന്യൂ അധികൃതർ ആവശ്യപ്പെടുന്ന സമയത്ത് ഇവർ കർമ്മരംഗത്ത് ഇറങ്ങുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ എൻഎസ്എസ് യൂണിറ്റുകളിലെയും വളണ്ടിയർമാരുടെ സേവനം അതാത് ജില്ലാ കളക്ടർമാർ/ റവന്യൂ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് വിട്ടുനൽകാൻ മന്ത്രി ഡോ. ആർ ബിന്ദു എൻഎസ്എസ് കോർഡിനേറ്ററോട് നിർദ്ദേശിച്ചു.

ജില്ലാഭരണകൂടങ്ങളെ സഹായിക്കാൻ കേഡറ്റുകളെയും കവചിത വാഹനങ്ങളെയും സജ്ജമാക്കി നിർത്തണമെന്ന് എൻസിസി അഡീഷണൽ ഡയറക്ടർ ജനറലിനോട് മന്ത്രി ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here