Mullaperiyar മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്തണം; തമിഴ്നാടിന് മന്ത്രി റോഷി അഗസ്റ്റിന്റെ കത്ത്

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് മന്ത്രി റോഷി അഗസ്റ്റിന്‍ കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് അതിവേഗം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് കത്തയിച്ചിരിക്കുന്നത്.

വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടി എത്തുകയും ചെയ്തു. ഇതു ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. അതുകൊണ്ടുതന്നെ രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം. അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ കത്തില്‍ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കാന്‍ സാദ്ധ്യത

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ 05-08-22 തീയതി രാവിലെ 10 മണി മുതല്‍ ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാദ്ധ്യതയുള്ളതാണെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്‌ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുളളതാണ്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ 05-08-22 തീയതി രാവിലെ 10 മണി മുതല്‍ ജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News