ADVERTISEMENT
മഴക്കെടുത്തിയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനഷ്ടം സംഭവിച്ചുവെന്ന് കാർഷികമന്ത്രി പി പ്രസാദ്. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നും മടവീഴ്ച്ചയാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു,രണ്ട് വീടുകൾ പൂർണമായും തകർന്നു ഇവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും….കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും നാശനഷ്ട്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ മറ്റ് ഇടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം,കൃഷിനാശം സംഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് കുടിശ്ശിക നൽകാനായി 30 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കർഷകർക്കായി പുതിയ സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാരിൻ്റെ ഇൻഷുറൻസ് പദ്ധതികൾ കുറച്ചു കൂടെ കർഷക സൗഹൃദമാകണം. അക്കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.