വീട്ടിലിരുന്ന് പ്രമേഹം നിയന്ത്രിക്കാം; ചില പൊടിക്കൈകൾ ഇതൊക്കെ

ജീവിതശൈലി മൂലമുണ്ടാകുന്ന ഈ രോഗത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ് എന്നിവയാണ്. ഇവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്റെ സൂചകങ്ങളാണ്. പ്രമേഹ രോഗം ശ്രദ്ധിക്കാതിരുന്നാൽ പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്. പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാളെ പ്രമേഹം ബാധിക്കുന്നു.

സമ്മര്‍ദം, അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണത്തിലെ നിയന്ത്രണത്തിന്റെ അഭാവം എന്നിവയും പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ വിവിധ മരുന്നുകളും തെറാപ്പികളും ലഭ്യമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.

* ഇന്ത്യയിലെ എല്ലാ ആളുകളുടെയും അടുക്കളയില്‍ കാണപ്പെടുന്ന വളരെ ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. പല വിഭവങ്ങളുടെയും രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. കറുവപ്പട്ടയില്‍ പൊട്ടാസ്യം, വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പല തരത്തില്‍ ഗുണം ചെയ്യും. കറുവപ്പട്ട പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കുടിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here