Foot ball | പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം തോൽവി. മറുപടിയില്ലാത്ത 4 ഗോളുകൾക്ക് ബ്രെന്റ് ഫോർഡാണ് റെഡ് ഡെവിൾസിനെ തകർത്തത്. ആദ്യമത്സരത്തിൽ യുണൈറ്റഡ് ബ്രൈറ്റനോട് പരാജയപ്പെട്ടിരുന്നു. മറ്റ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 4-0 ന് ബേൺമത്തിനെയും ആഴ്സണൽ 4 -2 ന് ലെസ്‌റ്റർ സിറ്റിയെയും തോൽപ്പിച്ചു. ആസ്റ്റൻ വില്ല 2 – 1 ന് എവർട്ടണെ പരാജയപ്പെടുത്തി.

രാത്രി 9 ന് നടക്കുന്ന മത്സരത്തിൽ ചെൽസി ടോട്ടനത്തെ നേരിടും. സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയോ വല്ലെക്കാനോ ബാഴ്സയെ ഗോൾ രഹിത സമനിലയിൽ കുരുക്കി. കളിയുടെ അധിക സമയത്ത് ബാഴ്സയുടെ സെർജിയോ ബുസ്ക്വിറ്റ്സ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഈ മാസം 21 ന് റയൽ സോസിഡാഡിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News