UPA: ജാർഖണ്ഡിലെ യുപിഎ എംഎൽഎമാർ റിസോർട്ടിൽ തുടരുന്നു

ജാർഖണ്ഡിലെ യുപിഎ(UPA) എംഎൽഎമാർ ഛത്തീസ്ഗഡിലെ റായ്പുരിലെ റിസോർട്ടിൽ(Resort) തുടരുന്നു. എംഎൽഎ(mla)മാരെ റാഞ്ചാൻ ബിജെപി(bjp) ശ്രമം നടത്തിയേക്കും എന്ന ആശങ്കയിയിലാണ് എംഎൽഎ മാരെ മാറ്റിയത്.അതെ സമയം ഏത് സാഹചര്യവും നേരിടാൻ തങ്ങൾ തയ്യാറാണെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരവേയാണ് യുപിഎ എംഎൽഎമാരെ ഛത്തീസ്ഗഡിലെ റായ്പുരിലേക്കു മാറ്റിയത്. റായ്പൂരിലെ മേയ് ഫ്‌ലവര്‍ റിസോര്‍ട്ടിലാണ് നിലവിൽ എം.എല്‍.എമാർ ഉള്ളത്.

ഭരണകക്ഷി എം.എൽ.എമാരെ വിലകൊടുത്തുവാങ്ങാൻ ബി.ജെ.പി ശ്രമം നടത്തുമെന്ന ആശങ്കയിലാണ് എം.എൽ.എമാരെ ബി.ജെ.പി ഇതര സംസ്ഥാനത്തേക്ക് മാറ്റിയത്.

81 അംഗ നിയമസഭയിൽ ഭരണസഖ്യത്തിന് 49 എം.എൽ.എമാരാണുള്ളത്. ഇതിൽ 43 പേരെയാണ് നിലവിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇന്നലെ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലെത്തി.

എംഎൽഎമാരെ പ്രത്യേക വിമാനത്തിലാണ് റാ‍ഞ്ചിയിൽ നിന്ന് റായ്പുരിലെത്തിച്ചു റിസോർട്ടിലേക്കു മാറ്റിയത്.അതെ സമയം എന്തു സാഹചര്യവും നേരിടാനും തങ്ങൾ ഒരുക്കമാണെന്നും ഹേമന്ത് സോറൻ പറഞ്ഞു.

ഹേമന്ത് സോറന്റെ നിയമസഭാംഗത്വം സംബന്ധിച്ച ബിജെപിയുടെ പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനമെടുത്ത് കഴിഞ്ഞയാഴ്ച സംസ്ഥാന ഗവർണർക്ക് അയച്ചു കൊടുത്തിരുന്നു. സോറനെ അയോഗ്യനാക്കാനാണു കമ്മിഷന്റെ തീരുമാനമെന്നാണ് അഭ്യൂഹം.

എന്നാൽ, ഇതുവരെ ഗവർണർ ഇതിന്മേൽ തീരുമാനമെടുക്കാത്തത് ഭരണകക്ഷി എംഎൽഎമാരെ പരമാവധി പിടിക്കാൻ ബിജെപിക്കു സമയം കിട്ടാൻ വേണ്ടിയാണെന്നാണ് യുപിഎ വിലയിരുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News