Tata Motors: വരുന്നു, ഹാരിയറില്‍ ടാറ്റ കരുതി വച്ചിരിക്കുന്ന ആ മാജിക്ക്!

ടാറ്റ മോട്ടോഴ്സ്(Tata motors) 2025ഓടെ എട്ട് പുതിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ, ടാറ്റ മോട്ടോഴ്സ് 2027 ഓടെ 10 പുതിയ മോഡലുകളുമായി ഇലക്ട്രിക് വെഹിക്കിള്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള പദ്ധതിയും ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട് . ബ്രാന്‍ഡിന്റെ ഭാവി ഇലക്ട്രിക് എസ്യുവികളുടെ പ്രിവ്യൂവിലൂടെ വാഹന നിര്‍മ്മാതാവ് അടുത്തിടെ കര്‍വ്വ് ഇവി, അവിന്യ ഇവി കണ്‍സെപ്റ്റുകള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ 2023 പകുതിയോടെ ഹാരിയര്‍ ഇവിയെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ടാറ്റ ഹാരിയര്‍ ഇലക്ട്രിക് ഇപ്പോള്‍ അതിന്റെ ആല്‍ഫ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചു. അതായത്, മോഡല്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമോ എന്ന് സാധൂകരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇല്ല. എങ്കിലും ടാറ്റ ഹാരിയര്‍ ഇലക്ട്രിക് 2023 പകുതിയോടെ നിരത്തിലിറങ്ങിയേക്കും എന്നാണ് ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒപ്പം ടാറ്റ പഞ്ച് ഇവി നിലവില്‍ അതിന്റെ ബീറ്റ പരീക്ഷണ ഘട്ടത്തിലാണെന്നും 2023ല്‍ അരങ്ങേറ്റം കുറിക്കാനാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഈ വര്‍ഷത്തെ ലോക ഇവി ദിനത്തില്‍, ടാറ്റ ടിയാഗോ ഇവി അവതരിപ്പിക്കാനുള്ള പദ്ധതി ടാറ്റാ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരുന്നു . കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറായിരിക്കും ഇത്. വരും ആഴ്ചകളില്‍ മോഡല്‍ വില്‍പ്പനയ്ക്കെത്തും. ടിയാഗോ EV ടിഗോറിന്റെ 26kWh അല്ലെങ്കില്‍ നെക്‌സോണിന്റെ 30.2kWh ബാറ്ററി പാക്ക് ഉപയോഗിച്ചേക്കാമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമാണ്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഏകദേശം 300 കി.മീ ആയിരിക്കും ഇതിന്റെ റേഞ്ച്. 2023ല്‍ ടിയാഗോ ഇവിക്ക് ശേഷം ടാറ്റ ആള്‍ട്രോസ് ഇവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍ ടാറ്റ മോട്ടോഴ്സ് ഹാരിയര്‍ ഫെയ്സ്ലിഫ്റ്റ് പരീക്ഷിച്ചുവരുന്നു. ഈ മോഡലിന് അകത്തും പുറത്തും ശ്രദ്ധേയമായ മാറ്റങ്ങള്‍ ലഭിക്കും. എസ്യുവിയുടെ പുതുക്കിയ പതിപ്പ് 150 ബിഎച്ച്പി നല്‍കുന്ന പുതിയ 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 2.0L ക്രിയോടെക് ഡീസല്‍ മോട്ടോറിനൊപ്പം ഇത് തുടര്‍ന്നും ലഭ്യമാകും. ഇത് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പം ലഭിക്കും. 2023 ടാറ്റ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റ് ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) സ്യൂട്ടിനൊപ്പം ഒരു കൂട്ടം പുതിയ സവിശേഷതകളും നല്‍കിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News