KPCC:കെ സുധാകരന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് ശരത്ചന്ദ്രപ്രസാദ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സുധാകരനെതിരെ മത്സരിക്കാനൊരുങ്ങി ശരത് ചന്ദ്രപ്രസാദ്. അനുനയിപ്പിച്ചത് രമേശ് ചെന്നിത്തിലയുടെ സമവായനീക്കം. കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ തുടരും. അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി കെപിസിസി ജനറല്‍ബോഡി യോഗം. പ്രമേയം അവതരിപ്പിച്ചത് രമേശ് ചെന്നിത്തല.

അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരനെ വീണ്ടും തുടരാന്‍ അവസരം നല്‍കുന്നതാണ് നേതാക്കള്‍ തമ്മിലുള്ള സമവായം. പക്ഷെ ജനറല്‍ജോഡി യോഗത്തിന് തൊട്ടുമുന്‍പായി ശരത് ചന്ദ്ര പ്രസാദ് സുധാകരനെതിരെ മത്സരിക്കുമെന്ന നിലപാട് എടുത്തു. തുടര്‍ന്ന് നാടകീയ രംഗങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങി. എഐസിസി നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന തരൂരിന്റെ നിലപാടിനെ സുധാകരന്‍ പരസ്യമായി പിന്തുണച്ചതാണ് ശരത് ചന്ദ്ര പ്രസാദിനെ പ്രകോപിച്ചത്.

സംഘടനക്ക് ഗുണമില്ലാത്ത ഇത്തരം നേതാക്കളെ സുധാകരന്‍ പിന്തുണച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് രമേശ് ചെന്നിത്തല ഇടപെട്ടാണ് ശരത് ചന്ദ്ര പ്രസാദിനെ അനുനയിപ്പിച്ചത്. ശരത് ചന്ദ്ര പ്രസാദുമായി സുധാകരനും ചെന്നിത്തലയും ചര്‍ച്ച നടത്തി അദ്ദേഹത്തെ മത്സരരംഗത്ത് നിന്ന് പിന്‍മാറ്റുകയായിരുന്നു. പിന്നീട് ആദ്യയോഗം ഒറ്റവരി പ്രമേയം പാസാക്കി പിരിഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുന്നതാണ് പ്രമേയം. പ്രമേയം അവതരിപ്പിച്ചത് രമേശ് ചെന്നിത്തല. പിന്‍ താങ്ങിയത് കെ.മുരളീധരന്‍, വി.ഡി.സതീശന്‍, എംഎം.ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ് എന്നിവര്‍. കെകെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ തുടരും. പക്ഷെ പ്രഖ്യാപനം എഐസിസി പ്രസിഡന്റ്ിനെ തെരഞ്ഞെടുത്തലശേഷമെ ഉണ്ടാകൂ.

അതേസമയം മുതിര്‍ന്ന നേതാക്കളായ എകെ. ആന്റണി, ഉമ്മന്‍ചാണ്ടി, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് നിന്ന് ഉള്‍പ്പെടുത്തിയ എം പിമാരായ അടൂര്‍ പ്രകാശും ശശി തരൂരും പ്രഥമ യോഗത്തില്‍ പങ്കെടുത്തില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News