UP:ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം;ലഖിംപൂര്‍ ഖേരി ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപെട്ട ലഖിംപൂര്‍ ഖേരിയില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും.

അതിവേഗ കോടതി വഴി വിചാരണ നടത്തി പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുംഗോ ആവശ്യപ്പെട്ടു.

ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും യുപി

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കി. 15, 17 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബൈക്കിലെത്തിയ ചെറുപ്പക്കാരാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചെങ്കിലും പൊലീസ് ആദ്യം നിഷേധിച്ചു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവകുളില്ലെന്നായിരുന്നു പോലീസ് വാദം.പറയുന്നത്. എന്നാല്‍ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം പൊലീസും സ്ഥിരീകരിച്ചു.

ലഖിംപൂര്‍ഖേരിയിലെ കരിമ്പിന്‍തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതായത്.

പ്രതികള്‍ക്ക് കുട്ടികളെ മുമ്പ് പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രേമം നടിച്ചാണ് കുട്ടികളെ കുടുക്കിയത്. വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോഴാണ് കൊല നടത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here