കൊതിപ്പിക്കും രുചിയില്‍ പൈനാപ്പിൾ പായസം ഇതാ

വേണ്ട വിഭവങ്ങൾ

1. തേങ്ങ ചുരണ്ടിയത് – അഞ്ചു കപ്പ്

2. ശർക്കര – അരക്കിലോ

വെള്ളം – ഒന്നരക്കപ്പ്

3. പച്ചരി – ഒരു കപ്പ്

കടലപ്പരിപ്പ് – കാൽ കപ്പ്

4. നന്നായി പഴുത്ത പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

5. ചുക്കുപൊടി, ജീരകംപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ തേങ്ങ ചുരണ്ടിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും നാലു കപ്പ് രണ്ടാംപാലും എട്ടു കപ്പ് മൂന്നാംപാലും എടുത്തു വയ്ക്കുക.

∙ ശർക്കര വെള്ളം ചേർത്തുരുക്കി അരിച്ചു രണ്ടരക്കപ്പ് ശർക്കരപ്പാനി തയാറാക്കി വയ്ക്കുക.

∙ മൂന്നാംപാലിൽ അരിയും കടലപ്പരിപ്പും കഴുകി ഊറ്റിയതു ചേർത്തു നന്നായി വേവിക്കുക. അരി വെന്ത ശേ ഷം പൈനാപ്പിള്‍ ചേർത്തിളക്കി വേവിക്കുക.

∙ എല്ലാ ചേരുവകളും നന്നായി വെന്തു കുറുകി വരുമ്പോൾ ശർക്കരപ്പാനി ചേർത്തിളക്കുക.

∙ ഇതു നന്നായി കുറുകുമ്പോൾ  രണ്ടാംപാൽ ചേർ‌ത്തിളക്കുക.

∙ വീണ്ടും ഇളക്കി പാകത്തിനു കുറുകുമ്പോൾ ചുക്കും ജീരകവും കലക്കി വച്ചിരിക്കുന്ന ഒന്നാംപാല്‍ ചേർത്തിളക്കി തിളയ്ക്കുന്നതിനു മുൻപു വാങ്ങുക.

∙ പൈനാപ്പിളിനു പകരം പൂവൻപഴവും അരിക്കു പകരം നുറുക്കു ഗോതമ്പും ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News