‘കവിതയ്ക്ക് ആസ്വാദനം എഴുതുക എന്ന് ചോദ്യം;നന്നായി ആസ്വദിച്ചു എന്ന് ഉത്തരം…’; വൈറലായി കൊച്ചുമിടുക്കന്റെ ഉത്തരക്കടലാസ്|Social Media

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു കൊച്ചുമിടുക്കന്റെ മലയാളം ഉത്തരക്കടലാസ്. പരീക്ഷയ്ക്ക് ചോദിച്ച കവിതാസ്വാദനത്തിന് കുട്ടി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമന്‍ ഷസിയ അജയ് എന്ന നാലാംക്ലാസുകാരന്റെ രസകരമായ ഉത്തരക്കടലാസ് കുടട്ിയുടെ അമ്മ തന്നെയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അമ്മയുടെ കുറിപ്പിങ്ങനെ:

ചോദ്യം :- കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക…

ഉത്തരം:- ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു…

ചോദ്യം:- അനന്തു ചെയ്ത പ്രവര്‍ത്തിയെക്കുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ…

ഉത്തരം :- എനിക്ക് നല്ല അഭിപ്രായമാണ് ഇതിനെക്കുറിച്ച്..

ഈ അക്കുവിന്റെ മലയാളവും സ്‌കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News