ഗവര്‍ണര്‍ ശ്രമിക്കുന്നത് CPI(M)നെയും,SFIയെയും കടന്നാക്രമിക്കാന്‍: എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

ഗവര്‍ണര്‍ CPI(M)നെയും,SFIയെയും കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ഗവര്‍ണര്‍ തെറ്റായ പ്രചരണങ്ങളാണ് നടത്തുന്നത്. ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവര്‍ണറുടേതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലര്‍ത്തുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുന്നു. തെളിവുണ്ട് എങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്.

ഭരണഘടനപരമായ രീതിയിലാണോ ഗവര്‍ണറുടെ പ്രവര്‍ത്തനം എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ചരിത്ര വസ്തുതകള്‍ കാണാതെ ഗവര്‍ണര്‍ വില കുറഞ്ഞ നിലപാട് സ്വീകരിക്കുന്നുവെന്നും എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News