‘അഞ്ചു വർഷമായുള്ള ആ​ഗ്രഹം’, ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷൻ മാത്യു

ലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡ് കീഴടക്കുകയാണ് നടൻ റോഷൻ മാത്യു. വിവിധ ഭാഷകളിൽ നിന്ന് നിരവധി ശക്തമായ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ഇപ്പോൾ ഇതാ തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ. ബിഎംഡബ്ല്യൂ ത്രീ സീരീസ് 340 ഐ എന്ന വാഹനമാണ് താരം സ്വന്തമാക്കിയത്.

View this post on Instagram

A post shared by Eisk007 (@eisk007)

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്. അഞ്ച് വർഷത്തോളമായുള്ള ആ​ഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതിൽ സന്തോഷമുണ്ടെന്നും റോഷൻ കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പം എത്തിയാണ് താരം വാഹനം കൈപ്പറ്റിയത്.  ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയിൽ നിന്നുമാണ് റോഷൻ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് നടന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ മികച്ച വിജയം നേടുന്ന ചിത്രത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.  ബോളിവുഡ് ചിത്രം ‘ഡാർലിംഗ്സ്’, വിക്രം നായകനായ തമിഴ് ചിത്രം ‘കോബ്ര’, ‘ഒരു തെക്കൻ തല്ല് കേസ്’ തുടങ്ങിയ സിനിമകളും റോഷന്റേതായി ഈ വർഷം റിലീസ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News