P. Prasad: കൃഷി അസിസ്റ്റന്റ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തസ്തികകളിലെ സ്ഥലംമാറ്റ പരാതികള്‍ പരിശോധിക്കും: കൃഷി മന്ത്രി പി.പ്രസാദ്

കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പുനര്‍വിന്യാസ കരട് പട്ടികയും കൃഷി അസിസ്റ്റന്റ് മാരുടെ ഓണ്‍ലൈന്‍ പൊതു സ്ഥലം മാറ്റ കരട് പട്ടികയും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ രണ്ട് തസ്തികകളിലും എന്‍.ഐ.സി. യുടെ സാങ്കേതിക സഹായത്തോടെയാണ് ഓണ്‍ലൈന്‍ സ്ഥലം മാറ്റ നടപടികള്‍ പുരോഗമിക്കുന്നത്.

പട്ടിക തയ്യാറാക്കിയതില്‍ സാങ്കേതികമായ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്‍.ഐ.സി. യോട് ആവശ്യപ്പെടാനും പരാതികള്‍ പരിശോധിച്ച് കുറ്റമറ്റ രീതിയില്‍ സ്ഥലം മാറ്റ നടപടികള്‍ നടപ്പിലാക്കുന്നതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News