MB Rajesh: രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ജില്ലകളിലായി നാല്‍പതോളം പ്ലാന്റുകൾ; മാലിന്യ സംസ്‌കരണ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് മന്ത്രി എംബി രാജേഷ്

മാലിന്യ സംസ്‌കരണ രംഗത്ത് കേരളം കൈവരിച്ച ശ്രദ്ധേയമായ നേട്ടത്തെക്കുറിച്ച് പറഞ്ഞ് മന്ത്രി എം ബി രാജേഷ്(mb ajesh). രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ജില്ലകളിലായി നാല്‍പതോളം പ്ലാന്റുകളാണ് പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന നാല് ജില്ലകളില്‍ കൂടി പ്ലാന്റ് ഒരുക്കാനാകുമെന്നും എം ബി രാജേഷ് ഫേസുക്കിൽ കുറിച്ചു.

മാലിന്യസംസ്‌കരണത്തിനാണ് സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ഏറ്റവും പ്രാധാന്യം നല്‍കുന്നത്. മാലിന്യ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ പദ്ധതികള്‍ ഏറ്റവും വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുകയാണ്. ലോകത്തെ വിവിധ മാതൃകകള്‍ പരിചയപ്പെടുത്തുന്ന ഒരു കോണ്‍ക്ലേവ് ജനുവരിയില്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

നവകേരളം മാലിന്യമുക്തമായിരിക്കും എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് കോഴിമാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞത്. മാലിന്യസംസ്‌കരണത്തില്‍ ജനങ്ങളുടെ പിന്തുണയും സഹകരണവും വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളം മാലിന്യ സംസ്‌കരണ രംഗത്ത് കൈവരിച്ച ശ്രദ്ധേയമായ ഒരു നേട്ടത്തെക്കുറിച്ച് ദി ഹിന്ദു ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കോഴി മാലിന്യം തള്ളുന്നത് കുറച്ചുകാലം മുന്‍പു വരെ കേരളത്തില്‍ വലിയ ഒരു പ്രശ്‌നമായിരുന്നു. ഇതിന് ഏറെക്കുറെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു. ചിക്കന്‍ റെന്‍ഡറിംഗ് പ്ലാന്റുകള്‍ സ്ഥാപിച്ചതിലൂടെയാണ് ആ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കാനായത്.

രണ്ട് വര്‍ഷത്തിനിടയില്‍ പത്ത് ജില്ലകളിലായി നാല്‍പതോളം പ്ലാന്റുകളാണ് പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന നാല് ജില്ലകളില്‍ കൂടി പ്ലാന്റ് ഒരുക്കാനാകും. സംസ്ഥാനത്തെ പതിനാറായിരത്തോളം ഇറച്ചിക്കടകളില്‍ നിന്ന് 1080 ടണ്‍ കോഴി മാലിന്യമാണ് ദിനം പ്രതി സൃഷ്ടിക്കപ്പെടുന്നത്. ഇതില്‍ 75%വും കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് നിലവില്‍ സജ്ജമായ 40 പ്ലാന്റുകള്‍ക്ക് കഴിയും.

മാലിന്യസംസ്‌കരണത്തിനാണ് സര്‍ക്കാരും തദ്ദേശ സ്വയം ഭരണ വകുപ്പും ഏറ്റവും പ്രാധാന്യം നല്‍കുന്നത്. മാലിന്യ പ്രശ്‌നം ശാസ്ത്രീയമായി പരിഹരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ പദ്ധതികള്‍ ഏറ്റവും വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുകയാണ്. ലോകത്തെ വിവിധ മാതൃകകള്‍ പരിചയപ്പെടുത്തുന്ന ഒരു കോണ്‍ക്ലേവ് ജനുവരിയില്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

നവകേരളം മാലിന്യമുക്തമായിരിക്കും എന്ന് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതാണ് കോഴിമാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞത്. മാലിന്യസംസ്‌കരണത്തില്‍ ജനങ്ങളുടെ പിന്തുണയും സഹകരണവും വളരെ പ്രധാനപ്പെട്ടതാണ്. അത് ലഭ്യമാക്കുന്നതിനും ജനങ്ങളുടെ അവബോധം ഉയര്‍ത്തുന്നതിനും സഹായകരമാണ് ഹിന്ദുവിന്റെ ഇന്നത്തെ വാര്‍ത്ത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News