Viral video: ജിറാഫിനെ പിടിക്കാന്‍ പാഞ്ഞടുത്ത് 25ഓളം സിംഹങ്ങള്‍; വീഡിയോ വൈറല്‍

ജിറാഫ്, മാന്‍, എരുമ, മുതല എന്നിവയെ നിസാരമായി വേട്ടയാടുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലതവണ വൈറലായിട്ടുണ്ട്(Social media viral). സിംഹം ഒറ്റയ്ക്കും കൂട്ടമായും മറ്റു മൃഗങ്ങളെ ആക്രമിക്കാറുണ്ട്. ഇപ്പോഴിതാ സിംഹങ്ങള്‍ കൂട്ടമായി ജിറാഫിനെ ആക്രമിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വൈറലാകുന്ന ഈ വീഡിയോയില്‍ ഒരു കൂട്ടം സിംഹങ്ങള്‍ വനത്തില്‍ വിശ്രമിക്കുന്നത് കാണാന്‍ കഴിയും. കുറച്ചു കഴിയുമ്പോള്‍ ഇതൊന്നും അറിയാതെ ഒരു ജിറാഫ് ആ വഴി വരുന്നതും കാണാം. അത് കണ്ടതും ഓരോ സിംഹങ്ങളായി എണീക്കുകയും അതിന്റെ അടുത്തേക്ക് ഓടുന്നതും ചെയ്യുന്നു.

അടുത്തേക്ക് പാഞ്ഞുവരുന്ന സിംഹങ്ങളെ കണ്ടതും തന്റെ വലിയ കാലുകള്‍ നീട്ടിവച്ച് ഓടുന്ന ജിറാഫിനെയാണ് പിന്നെ കാണാന്‍ കഴിയുന്നത്. അത് കണ്ടതും അവിടെ വിശ്രമിക്കുകയായിരുന്ന സിംഹങ്ങള്‍ എല്ലാം കൂടി പല വഴിയിലൂടെ അതിനെ പിടിക്കാന്‍ ഓടുകയാണ്. വീഡിയോ കണ്ടിട്ട് എല്ലാവരും ചേര്‍ന്ന് ജിറാഫിനെ വേട്ടയാടിയിരിക്കണം എന്നാണ് നിഗമനം.

കാട്ടുമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയില്‍ കാണുന്ന തരത്തിലുള്ള ഒരു കാഴ്ച സാധാരണ കാണാന്‍ പറ്റുന്നതല്ല. വളരെ അപൂര്‍വ്വമായി മാത്രമേ ഇത്തരം വീഡിയോ നമുക്ക് കാണാന്‍ സാധിക്കാറുള്ളു. അതിനാല്‍ തന്നെയാണ് ഇത്തരം ദൃശ്യങ്ങള്‍ പെട്ടെന്ന് വൈറലാകുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News