JammuKashmir: ജമ്മുവിൽ ഡങ്കിപ്പനി ബാധിച്ച് മരിച്ച മലയാളി സൈനികന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

ജമ്മുകശ്മീരിൽ(JammuKashmir) ഡങ്കിപ്പനി ബാധിച്ചു മരിച്ച മലയാളി സൈനികൻ ലാൻസ് നായിക് അഖിൽ കുമാറിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം, വൈക്കം മറവൻതുരുത്തിലെ വസതിയിൽ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

സേനയിലെ പ്രതിനിധികൾ മൃതദേഹത്തെ അനുഗമിക്കും.
വൈക്കം അരുൺ നിവാസിൽ അനിൽകുമാറിന്റെ മകനാണ് അഖിൽ. അഖിലിന് പനി ബാധിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോഴേയ്ക്കും ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് കശ്മീരിൽനിന്ന് സൈനിക ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 9–ാം തീയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News