26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും | Guinea

ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ
സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽ മാർഗം നൈജീരിയയിൽ എത്തിച്ചു.

നാവികരെ നിയമ നടപടിക്ക് വിധേയമാക്കും എന്നാണ് സൂചന.നൈജീരിയൻ നാവികസേനയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കപ്പൽ ഉള്ളത്.സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുൻ കപ്പലിനെതിരെ ഉള്ളത്.

അതേസമയം കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂലിനെ സമീപിച്ച സാഹചര്യത്തിൽ വിഷയം വൈകാതെ പരിഗണിക്കും. ഇക്വിറ്റോറിയൽ ഗിനിയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ എംബസി തലത്തിൽ നടന്ന ചർച്ച വിജയിച്ചില്ലെന്നാണ്​ ജീവനക്കാരെ നൈജീരിയയിലേക്ക്​ കൊണ്ടുപോകാനുള്ള നീക്കത്തിൽനിന്ന്​ വ്യക്തമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here