ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച അബൂദാബിയില്‍ തുടക്കമാകും| Abu Dhabi

ആഗോള മാധ്യമ സ്ഥാപനങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസിന് ചൊവ്വാഴ്ച (Abu Dhabi)അബൂദാബിയില്‍ തുടക്കമാകും. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് സമ്മേളനം. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ പങ്കെടുക്കും.

ആദ്യമായാണ് ആഗോള മാധ്യമ സമ്മേളനത്തിന് അബൂദബി വേദിയാകുന്നത്. ആറ് ഉപഭൂഖണ്ഡങ്ങളില്‍ നിന്നായി 1200 മാധ്യമ വിദഗ്ധരാണ് ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നവംബര്‍ 15 മുതല്‍ 17 വരെ മൂന്ന് ദിവസം നീളുന്ന സമ്മേളനത്തില്‍ 30 ലേറെ ചര്‍ച്ചകളും ശില്‍പശാലകളും നടക്കും. കേരളത്തില്‍ നിന്ന് മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോണ്‍ ബ്രിട്ടാസ്, ശശികുമാര്‍, എം വി ശ്രേയംസ്‌കുമാര്‍ തുടങ്ങിയവര്‍ സമ്മേളനത്തിലുണ്ടാകും.
വിവിധ രാജ്യങ്ങളിലെ വാര്‍ത്താവിതരണ മന്ത്രിമാരും, മന്ത്രാലയം പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.

ആദ്യദിവസം മാധ്യമരംഗത്തെ നിക്ഷേപം, രണ്ടാം ദിവസം മാധ്യമംരംഗത്തെ പുതിയ കണ്ടെത്തലുകള്‍, മൂന്നാം ദിവസം യുവ ശാക്തീകരണം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും സമ്മേളനത്തിലെ ചര്‍ച്ചകള്‍. യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്‍തൃത്തത്തില്‍ അഡ്‌നെക്കും വാമുമാണ് ഗ്ലോബല്‍ മീഡിയ കോണ്‍ഗ്രസ് ഒരുക്കുന്നത്. മാധ്യമ രംഗത്തെ നൂതന രീതികള്‍ സംബന്ധിച്ച ശില്‍പശാലകള്‍ക്കു പുറമേ ഈ രംഗത്തെ ബിസിനസ് അവസരങ്ങളും വെല്ലുവിളികളും ത്രിദിന സമ്മേളനത്തില്‍ വിശകലനം ചെയ്യും. സമ്മേളനത്തില്‍ ജേണലിസം, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് പ്രത്യേക സെഷനുകളുണ്ടാകും. ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, ഇന്നവേഷന്‍ ഹബ് തുടങ്ങിയവയും ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News