Nigeria:നൈജീരിയയില്‍ തടവിലായ ഇന്ത്യക്കാരായ നാവികരുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു

നൈജീരിയയില്‍ തടവിലായ ഇന്ത്യക്കാരായ നാവികരുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു. നൈജീരിയയിലെ ബോണി തുറമുഖത്ത് കപ്പലില്‍ നാവികര്‍ തടവിലാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യം മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കാരടക്കമുള്ള നാവികര്‍ നൈജീരിയയില്‍ തുറമുഖത്ത് കപ്പലില്‍ തടവില്‍ തുടരുകയാണ്. ഹീറോയിക് ഇഡുന്‍ എന്ന കപ്പല്‍ നൈജീരിയന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരാണ് കപ്പലില്‍. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്രതല ചര്‍ച്ചകള്‍ തുടങ്ങിയതായാണ് സൂചന.അതെ സമയം ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ നൈജീരിയ അന്വേഷണം ആരംഭിച്ചു.

ഫോണുകളും പാസ്‌പോര്‍ട്ടും നൈജീരിയന്‍ സൈന്യം വാങ്ങി വച്ചതായും മലയാളികളായ നാവികര്‍ പറയുന്നു. നൈജീരിയയിലെ അക്‌പോ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍ നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടത് ഉണ്ട്. പിടികൂടുന്നതിന് മുന്‍പ് ഉപഗ്രവുമായുള്ള ബന്ധം കപ്പല്‍ വേര്‍പെടുത്തിയതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് നൈജീരിയയുടെ നിലപാട്.

ഇത് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുന്നത് എന്നാണ് സൂചന.അതേ സമയം നാവികരെ നിയമ വിരുദ്ധമായി തടവില്‍ വച്ചിരിക്കുന്നുവെന്ന കപ്പല്‍ കമ്പനിയുടെ പരാതിയില്‍, നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും, കടല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ജര്‍മ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കേസ് നിലനില്‍പ്പുണ്ട്. ഈ വിഷയത്തിലും തീര്‍പ്പ് വരേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News