Kasargod:വിദ്യാലയ മുറ്റത്തെ നെല്ലിക്ക വിളവെടുത്ത് വിദ്യാര്‍ത്ഥികള്‍

വിദ്യാലയ മുറ്റത്തെ നെല്ലിക്ക വിളവെടുത്ത് വിദ്യാര്‍ത്ഥികള്‍. കാസര്‍കോഡ് നാലിലാംകണ്ടം ഗവണ്‍മെന്റ് യു പി സ്‌കൂളിലാണ് നെല്ലിക്ക വിളവെടുപ്പ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കി മാറ്റിയത്. സ്‌കൂള്‍ മുറ്റം നിറയെ കായ്ച്ചു നില്‍ക്കുന്ന നെല്ലി മരങ്ങള്‍. മരമൊന്നുലുത്തിയതോടെ നെല്ലിക്കകള്‍ മഴ പോലെ മണ്ണിലേക്ക് പെയ്തിറങ്ങി. സ്‌കൂള്‍ മുറ്റത്ത് ഉത്സവ പ്രതീതി… കുരുന്നുകള്‍ക്ക് കൗതുകവും ആവേശവും… ഓരോന്നായി പെറുക്കിയെടുത്ത് നെല്ലിക്കയുടെ ചവര്‍പ്പും മധുരവും മെല്ലെ നുണഞ്ഞു…

കഴിഞ്ഞ പത്ത് വര്‍ഷമായി വലിയ പൊയില്‍ നാലിലാംകണ്ടം ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ കാണുന്ന വേറിട്ട കാഴ്ചയാണിത്. ഓരോ വര്‍ഷവും ഉത്സവാന്തരീക്ഷത്തിലാണ് വിദ്യാലയത്തിലെ നെല്ലിക്ക വിളവെടുപ്പ്. 200 കിലോയിലധികം നെല്ലിക്കയാണ് നാലിലാം കണ്ടം ഗവ. യു.പി സ്‌കൂള്‍ മുറ്റത്തെ നെല്ലിമരങ്ങളില്‍ നിന്നും വിളവെടുത്തത്. അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമെല്ലാം ചേര്‍ന്ന് നെല്ലിക്ക വിളവെടുപ്പ് ആഘോഷമാക്കി മാറ്റി.

നിറയെ മരങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്നതാണ് സ്‌കൂള്‍ പരിസരം. ഇതില്‍ ഭൂരിഭാഗവും നെല്ലിമരങ്ങളാണ. വിളവെടുക്കുന്ന നെല്ലിക്കകളെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് വീതിച്ച് നല്‍കുകയാണ് പതിവ്. നാടന്‍ പാട്ടും സംഗീത ശില്‍പവുമെല്ലാമായി വിവിധ കലാ പരിപാടികളും സ്‌കൂളിലൊരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News