ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ നേരിടുന്നു

ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ നേരിടുന്നു. നെതര്‍ലന്‍ഡ്‌സ് 4-3-3 ശൈലിയിലാണ് കളിക്കുന്നത്. സെനഗലാകട്ടെ പ്രതിരോധത്തിന് മുന്‍ഗണന നല്‍കി 5-3-2 ശൈലിയിലാണ് കളിക്കുന്നത്.

പരിശീലകന്‍ ലൂയി വാന്‍ഗാലിന് കീഴില്‍ അപരാജിതരായാണ് ഡച്ച്സംഘം വരുന്നത്. പരിക്കുകാരണം സ്റ്റാര്‍ സ്ട്രൈക്കര്‍ മെംഫീസ് ഡീപെ, മധ്യനിരതാരം മാര്‍ട്ടെന്‍ റൂണ്‍ എന്നിവര്‍ കളിക്കുന്നില്ല. വിന്‍സെന്റ് ജാന്‍സെന്‍- സ്റ്റീവെന്‍ ബെര്‍ഗ്‌വിന്‍ എന്നിവരാണ് മുന്നേറ്റത്തില്‍.

സൂപ്പര്‍താരം സാദിയോ മാനെ പരിക്കേറ്റു പുറത്തായത് സെനഗലിന് കനത്ത തിരിച്ചടിയാണ്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ടീമിനെ ജയത്തിലേക്കു നയിച്ചത് മാനെയാണ്. മാനെയുടെ അഭാവം പരിശീലകന്‍ അലിയു സിസെ എങ്ങനെ പരിഹരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News