ADVERTISEMENT
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലും ജയം പിടിച്ച് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോള്‍ ബലത്തിലാണ് യുറുഗ്വേയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. രണ്ടാം പകുതിയിലാണ് പോര്‍ച്ചുഗലും വല കുലുക്കിയത്. 54ാം മിനിറ്റിലും ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടേയും ബ്രൂണോ ടീമിന്റെ രക്ഷകനായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 55ാം മിനിറ്റിലാണ് ബ്രൂണോ ലീഡിലേക്ക് പോര്‍ച്ചുഗലിനെ എത്തിച്ചത്. തന്റെ ഗോള്‍ എന്ന് കരുതി ക്രിസ്റ്റിയാനോയും ഈ സമയം ആഘോഷം തുടങ്ങിയിരുന്നു. ബ്രൂണോയുടെ ക്രോസ് യുറുഗ്വേ ഗോള്‍കീപ്പറെ മറികടന്ന് വലയിലേക്ക് എത്താന്‍ പോകവെ ക്രിസ്റ്റിയാനോ ഹെഡ്ഡറിന് ശ്രമിച്ചിരുന്നു. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ടച്ച് ഇല്ലാതെ തന്നെ പന്ത് വലയിലെത്തി.
രണ്ടാം പകുതിയുടെ 73ാം മിനിറ്റില്‍ കവാനിക്ക് പകരം സുവാരസും നുനെസിന് പകരം ഗോമസും കളത്തിലേക്ക് വന്നിട്ടും സമനില ഗോള്‍ പിടിക്കാന്‍ യുറുഗ്വേയ്ക്ക് കഴിഞ്ഞില്ല. 74ാം മിനിറ്റില്‍ പകരക്കാരനായി വന്ന മാക്സി ഗോമസില്‍ നിന്ന് ബോക്സിന് പുറത്ത് നിന്ന് തകര്‍പ്പന്‍ ഷോട്ട് വന്നു. എന്നാല്‍ പോസ്റ്റില്‍ തട്ടിയകന്നതോടെ സമനില സ്വപ്നങ്ങള്‍ യുറുഗ്വേയില്‍ നിന്നകന്നു.
ഇഞ്ചുറി ടൈമില്‍ യുറുഗ്വേയ് താരം ഗിമെനെസിന്റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്നാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചത്. പെനാല്‍റ്റി കിക്ക് എടുത്ത ബ്രൂണോയ്ക്ക് പിഴച്ചില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.