സോഷ്യല്‍ മീഡിയ ഒന്നടങ്കം ചോദിക്കുന്നു…’റൊണാള്‍ഡോയെ ഇനി ആര്‍ക്ക് വേണം ‘

ആദര്‍ശ് ദര്‍ശന്‍

സ്വിറ്റ്സര്‍ലാന്‍ഡിനെതിരെ നേടിയ 6 – 1 ന്റെ വമ്പന്‍ ജയത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് ഇതാണ് ‘ റൊണാള്‍ഡോയെ ഇനി ആര്‍ക്ക് വേണം ‘

കുറച്ചു മത്സരങ്ങളിലായി വലിയ ഫോമില്‍ അല്ലാത്ത താരത്തിന്റെ പ്രകടന മികവിനെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍. ‘ റൊണാള്‍ഡോയെ ഇനി ആര്‍ക്ക് വേണം ‘എന്ന ചോദ്യം റൊണാള്‍ഡോ ആരാധകര്‍ക്കിടയില്‍ കടുത്ത വിയോജിപ്പിനു കാരണമായിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും മികച്ച ഫുട്‌ബോളറെ അപമാനിക്കുന്നതാണ് ഇത്തരത്തില്‍ ഉള്ള പോസ്റ്റുകളും കമെന്റുകളും എന്ന നിലയയിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
സൗത്ത് കൊറിയക്കെതിരെയുള്ള മാച്ചില്‍ താരത്തെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് കോച്ച് സാന്റോസുമായി താരം ഉടക്കി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള മാച്ചിന് മുന്നോടിയായി പുറത്തു വന്നിരുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡുമായുള്ള മാച്ചിന് ക്രിസ്റ്റിയാനോ ഇറങ്ങുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോച്ച് കൃത്യമായ മറുപടി നല്‍കിയതുമില്ല. ഇന്നലെ ക്രിസ്റ്റിയാനോയെ ബെഞ്ചിലിരുത്തി സ്വിസ്സിനെതിരെ ഇറങ്ങിയ പോര്‍ച്ചുഗല്‍ ഉജ്ജ്വല വിജയവും നേടി. മാത്രമല്ല പകരക്കാരനായി ഇറങ്ങിയ റാമോസ് ഹാട്രിക്ക് നേട്ടവും കൈപ്പിടിയില്‍ ഒതുക്കി. ഇപ്പോള്‍ മല്‌സരത്തിന് ശേഷം താരത്തിന്റെ ഫിറ്റ്‌നസ്, ഫോമില്ലായ്മ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒന്ന് കൂടി ചൂട് പിടിച്ചിരിക്കുന്നു.

‘റൊണാള്‍ഡോയുടെ സാനിധ്യം ഇല്ലാതെ തന്നെ പോര്‍ച്ചുഗലും സ്വന്തം ക്ലബ് ആയ മാന്‍ചെസ്റ്റര്‍ യുണൈറ്റഡും മികച്ച പ്രകടനം കാഴ്ച വെക്കുന്നു ‘ റൊണാള്‍ഡോയെ ഇനി ആര്‍ക്ക് വേണം ‘എന്ന് ആരാധകര്‍ ട്വിറ്ററില്‍ പോസ്റ്റുകള്‍ പങ്കു വെക്കുന്നു. പൊച്ചുഗലിന്റെ മുന്നോട്ടുള്ള കുതിപ്പിന് താരത്തെ ബെഞ്ചില്‍ ഇരുത്തിയാല്‍ മതിയാകും എന്ന് സാന്റോസിനെ ഉപദേശിക്കുന്ന ട്വീറ്റുകളും വരുന്നുണ്ട്. എന്തൊക്കെ ആയാലും നിലവിലെ ഫോമില്ലായ്മ മറികടന്നു തീ പിടിപ്പിക്കുന്ന മുന്നേറ്റങ്ങളും, ഡ്രിബ്ലിങ് മികവും, വലതുളക്കുന്ന ഷോട്ടുകളുമായി ക്രിസ്റ്റിയാനോ ഖത്തര്‍ വേള്‍ഡ് കപ്പില്‍ ഇനിയുള്ള മാച്ചുകളില്‍ കളം നിറയും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here