‘മരണ വ്യാപാരി’ എന്ന പേരിൽ കുപ്രസിദ്ധനായ ആയുധ കച്ചവടക്കാരൻ വിക്ടര്‍ ബൗട്ടിനെ റഷ്യയ്ക്ക് വിട്ടുനല്‍കി അമേരിക്ക. ബൗട്ടിന് പകരം കഞ്ചാവ് ഓയിൽ കൈവശം വെച്ചതിന് പിടിയിലായ അമേരിക്കൻ ബാസ്ക്കറ്റ്ബാള്‍ താരം ബ്രിട്ട്‌നി ഗ്രൈനറെ റഷ്യ മോചിപ്പിച്ചു.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ ബ്രിട്‌നിയെ 2022 ഫെബ്രുവരി 17നാണ് അറസ്റ്റിലായത്.
ഒമ്പത് വര്‍ഷത്തെ തടവിന് ഇവരെ റഷ്യൻ കോടതി ശിക്ഷിച്ചിരുന്നു ഇവരെ ശിക്ഷിച്ചത്.ഫെബ്രുവരി 24ന് റഷ്യയുടെ യുക്രൈന്‍ അധിനിവേശവും അമേരിക്കയും റഷ്യയും തമ്മിലുള്ള നയന്ത്രബന്ധം ബന്ധം വഷളായതിനെ തുടർന്ന് ഗ്രൈനറുടെ മോചനം വൈകുകയായിരുന്നു.
യുഎഇ പ്രസിഡന്‍റും സൗദി കിരീടാവകാശിയുമാണ് മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഗ്രൈനറുടെ മോചനം ഉറപ്പാക്കിയതായി യുഎഇ-സൗദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.അബുദാബിയി ല്‍വെച്ചാണ് തടവുകാരുടെ കൈമാറ്റം നടന്നത്.
Get real time update about this post categories directly on your device, subscribe now.