താമരശ്ശേരിയിൽ 7.06 ഗ്രാം MDMA പിടികൂടി

താമരശ്ശേരിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 7.06 ഗ്രാം എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അമ്പയത്തോട് ഏഴുകളത്തില്‍ ഷാനിദ് മന്‍സിലില്‍ നംഷിദ് ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി വൈ എസ് പി യുടെ ക്രൈം സ്‌ക്വാഡും താമരശ്ശേരി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ താമരശ്ശേരി ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ വെച്ചാണ് നംഷിദ് പിടിയിലായത്.

കെ എല്‍ 14-എച്ച് -1600 നമ്പര്‍ കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്നും വില്‍പ്പനക്കുള്ള ഇലക്ടോണിക് തുലാസ് ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെടുത്തത്. താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here